അനുബന്ധ വാര്ത്തകള്
- മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ
- എന്തുകൊണ്ട് എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നില്ല ?
- കുട്ടികൾക്കൊപ്പം ബാഗുമണിഞ്ഞ് മുത്തശ്ശീമാരും മുത്തച്ഛൻമാരും സ്കൂളിലേക്ക്, സ്കൂൾ അടച്ചുപൂട്ടാതിരിക്കാൻ ഒരു പ്രിൻസിപ്പാൾ കണ്ട വഴി ഇങ്ങനെ !
- കെവിൻ താഴ്ന്ന ജാതിക്കാരൻ,വിവാഹം കഴിച്ചാൽ അഭിമാനക്ഷതമെന്ന് പിതാവ് ഭീഷണിപ്പെടുത്തി; കോടതിയിൽ പൊട്ടിക്കരഞ്ഞ് നീനു
- Xപൾസ് 200, Xപൾസ് 200T ബൈക്കുകളെ വിപണിയിൽ അവതരിപ്പിച്ച് ഹീറോ, വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ !
അവിഹിതബന്ധം അവസാനിപ്പിച്ചുതിന് 29കാരൻ വിവാഹിതയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി, സംഭവം ഇങ്ങനെ
താനുമായുള്ള അവിഹിത ബന്ധം അവസാനിപ്പിച്ചതിന് 29കാരൻ വിവാഹിതയായ യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം ഉണ്ടായത്. ഭർത്താവ് മഹേഷ് സ്വന്തം ഗ്രാമത്തിൽ പൊയി വിരാർ ഈസ്റ്റിലെ ഫ്ലാറ്റിൽ തിരികെ എത്തിയപ്പോൾ ഭാര്യ മയൂരി രക്തത്തിൽ കുളിച്ചനിലയിൽ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
മയൂരിയും 29കാരനായ അമോൽ ഗൺപത് അഡ്വാഡെയും ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത് ഇത് പിന്നീട അവിഹിത ബന്ധത്തിലേക്ക് നീങ്ങി. ഭർത്താവ് മഹേഷ് വീട്ടിലില്ലാത്ത സമയത്ത് അഡ്വാഡെ വിരാർ ഈസ്റ്റിലുള്ള വൈഷ്ണവി അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ എത്തുന്നത് പതിവയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മഹേഷ് സ്വന്തം ഗ്രാമത്തിലേക്ക് പോയി എന്ന് മനസിലാക്കിയ അഡ്വാഡെ പതിവുപോലെ ഫ്ലാറ്റിലെത്തി. എന്നാൽ ബന്ധം തുടരാൻ മയൂരി ഒരുക്കമായിരുന്നില്ല. ഈ ബന്ധം അവസാനിപ്പിക്കണം എന്ന് മയൂരി അഡ്വാഡെയോഡ് പറഞ്ഞു. ഇരുവരും തമ്മിൽ പിന്നീട് വലിയ തർക്കം ഉണ്ടായി തർക്കത്തിനിടെ അഡ്വാർഡെ കത്തി കൊണ്ട് മയൂരിയെ പല തവണ കുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വീട് പൂട്ടി പ്രതി രക്ഷപ്പെട്ടു. സി സി ടി വി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഡ്വാഡെ ഫ്ലാറ്റിനുള്ളിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെ അഡ്വാഡെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.