ജലദോഷത്തിന് മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നല്‍കി, 19കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി അച്ഛൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (11:48 IST)
ബംഗളൂരു: ജലദോഷത്തിന് മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നല്‍കി 19കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹരളൂരിലാണ് ദാരുണ സംഭവം. രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും. ഇവർ ഇത് കണ്ടതായി ഭാവിച്ചില്ല. ഇതോടെ ടോയ്‌ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19കാരി പൊലീസ് സ്റ്റേഷനിലെത്തി ദുരനുഭവം തുറന്നുപറയുകയായിരുന്നു. പരാതി നൽകുന്നതിനിടെ കുഴഞ്ഞുവീന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുമയും ജലദോഷവും ഉണ്ടെന്ന് പറഞ്ഞതോടെ മരുന്നെന്ന് പറഞ്ഞ് നാൽപതുകാരനായ പിതാവ് മകൾക്ക് ഉറക്ക ഗുളികകൾ നൽകുകയായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ അച്ഛന്‍ തൊട്ടടുത്ത് കിടക്കുന്നതാണ് കണ്ടത്. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ രണ്ടാനമ്മയോട് കാര്യം തുറന്നുപറഞ്ഞു എന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ടാനമ്മയ്ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :