അനുബന്ധ വാര്‍ത്തകള്‍
- മുതിർന്ന ശാസ്ത്രജ്ഞന് കൊവിഡ്, ഐസിഎംആർ ആസ്ഥാനം അടച്ചു
- 24 മണിക്കൂറിനുള്ളിൽ 8,392 കേസുകൾ, 230 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,90,535
- ടൂറിസം മന്ത്രിയ്ക്ക് കോവിഡ്, ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഉൾപ്പടെ മുഴുവൻമന്ത്രിമാരും ക്വാറന്റീനിൽ
- രാജ്യത്ത് ഇന്നുമുതൽ 200 ട്രെയിനുകൾ സർവീസ് നടത്തും, ഇന്നുമാത്രം യാത്ര ചെയ്യുന്നത് 1.14 ലക്ഷം പേർ
- യുഎസ് ചൈന തർക്കത്തീൽ ഇടപെട്ടാൽ നഷ്ടങ്ങൾ ഉണ്ടാകും, ഭീഷണിയുമായി ചൈന
അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു, അച്ഛനെ 16കാരൻ കുത്തി കൊലപ്പെടുത്തി
അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്തീയെ വിവാഹം കഴിച്ചതിന് പിതാവിനെ 16കാരനായ മകൻ കുത്തി കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം ഉണ്ടായത്. 47 കാരനായ സയ്ദ് മുസ്തഫയാണ് മകന്റെ കുത്തേറ്റ് മരിച്ചത്. പൊലീസ് പിടികൂടിയ 16 കാരനെ ദുർഗുണ പാരിഹരശാലയിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്.
നാലു മാസങ്ങൾക്ക് മുൻപാണ് മുസ്തഫ മറ്റൊരു വിവാഹം കഴിച്ചത്. ഇതിന് ശേഷം പതിനാറുകാരനും മുസ്തഫയും തമ്മിൽ കണ്ടിരുനില്ല. എന്നാൽ കഴിഞ്ഞദിവസം പിതൃമാതാവിനെ കാണാൻ കുട്ടി എത്തിയപ്പോൾ അവിടെ മുസ്തഫയും ഉണ്ടായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ 16കാരൻ പിതാവിനെ കുത്തുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 16കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അടുത്ത ലേഖനം