രാജ്യത്ത് ഇന്നുമുതൽ 200 ട്രെയിനുകൾ സർവീസ് നടത്തും, ഇന്നുമാത്രം യാത്ര ചെയ്യുന്നത് 1.14 ലക്ഷം പേർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (09:00 IST)
രാജ്യത്ത് ഇന്നുമുതൽ 200 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. അദ്യ ദിവസം മാത്രം 1.14 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. യാത്രകാൾക്കായുള്ള ടിക്കറ്റ് ബുക്കിങ് നേരത്തെ തന്നെ ഐആർസി‌ടി‌സി ആരംഭിച്ചിരുന്നു. ജൂൺ ഒന്നുമുതൽ 30 വരെയുള്ള തിയതികളിൽ 26 ലക്ഷം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിയ്കുന്നത് എന്ന് ഐആർസിടിസി അറിയിച്ചു.

യാത്രകൾക്കായ് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. കൺഫോം ടിക്കറ്റ് ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശിപ്പിയ്ക്കു. യാത്രക്കാരെ സ്റ്റേഷനിൽവച്ച് പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിയ്ക്കൂ. മെയ് 12 മുതൽ 30 സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :