കളിയാക്കി ചിരിച്ചതിന് പ്രതികാരം, സഹപാഠിയെ 16കാരൻ കുത്തി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 16 ജനുവരി 2020 (15:37 IST)
ബെംഗളുരു: കളിയാക്കി ചിരിച്ചതിന്റെ പേരിൽ സഹപാഠിയായ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും. ബംഗളുരു ബസവേശ്വര നഗറിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥികൾ ഗോവയിലേക്ക് ടൂർ പോയ സമയത്തുണ്ടായ സംഭവത്തിലുള്ള പക തീർക്കാനാണ് വിദ്യാർത്ഥി സഹപാഠിയെ കുത്തി പരുക്കേൽപ്പിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥികൾ ഗോവയിലേക്ക് ടൂർ പോയത്. ഗോവയിൽ കടലിൽ കുളിക്കുന്ന സമയത്ത് തിരയിൽപ്പെട്ട് പരിക്കേറ്റതിന് വിദ്യാർത്ഥി സഹപാഠിയെ കളിയാക്കിയിരുന്നു. ടൂർ കഴിഞ്ഞ് തിരികെയെത്തി ക്ലാസിലെ പെൺകുട്ടികൾ ഇതേ കാര്യം പറഞ്ഞ കളിയാക്കി ചിരിച്ചതാണ് വിദ്യാർത്ഥിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത്. മറ്റു രണ്ട് വിദ്യാർത്ഥികളുടെ സഹായത്തോടെയായിരുന്നു കൃത്യം. കാലിന് സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ വിദ്യാർത്ഥികളെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :