വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 15 ജനുവരി 2020 (18:17 IST)
വീടു പണിയുന്നവർ ചില കാര്യങ്ങളിൽ വാസ്തുവിന്റെ നിർദേശങ്ങൾ പൂർണമായും അവഗണിക്കുകയോ മറന്നു പോവുകയോ ചെയ്യാറുണ്ട്. ഇത്തരത്തിൽ വാസ്തുവിനെ അവഗണിക്കുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ഭംഗിക്കു വേണ്ടിയെല്ലാം ചെയ്യുന്ന ചെറിയ വിട്ടുവീഴ്ചകൾ പോലും കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തെ അസ്വസ്ഥമാക്കും.
സ്റ്റെയർകേസുകൾ പണിയുന്നതിന് പ്രത്യേക ഭാഗങ്ങൾ തന്നെ നിർദേശിക്കുന്നുണ്ട് വാസ്തു ശാസ്ത്രം. ഇതിൽ ആദ്യം നാം അറിഞ്ഞിരിക്കേണ്ടത് എവിടെയെല്ലാം കോണിപ്പടികൾ വന്നുകൂടാ എന്നതാണ്. വടക്കുഭാഗത്ത് കോണിപ്പടികൾ നൽകാൻ പാടില്ല. ഇത് കുടുംബാഗംങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തും. വടക്കു കിഴക്ക് ദിക്കായ ഈശാന കോണിലും സ്റ്റെയർ കേസുകൾ പണിയുന്നത് നല്ലതല്ല.
വീടിന്റെ മധ്യഭാഗത്തും കോണിപ്പടികൾ ഒഴിവാക്കുന്നതാണ് നല്ലത്. തെക്ക്, പടിഞ്ഞാറ് ദിക്കുകളിലാണ് വീടുകളിൽ കോണിപ്പടികൾ പണിയുന്നതിന് ഉത്തമം. സ്റ്റെയർകേസിലെ പടികളുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയാവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റസംഖ്യയിൽ അവസാനിക്കുന്ന കോണിപ്പടികൾ വീടിന് ദോഷകരമാണ്. അതുപോലെ തന്നെ. ഘടികാര ദിശയിലാണ് കോണിപ്പടികൾ പണിയേണ്ടത്.