പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (16:13 IST)
നെടുമ്പാശേരിയിൽ പത്തുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ മിനാറുൽ ഹക്ക് (25) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബാർബർ തൊഴിലാളിയാണിയാൾ.

മുടി വെട്ടാൻ അച്ഛനൊപ്പം എത്തിയ പെൺകുട്ടിയെ ബാർബർ ഷോപ്പിൽ വച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി. നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :