വിവാഹം കഴിഞ്ഞ് സ്ത്രീകൾ പെട്ടന്ന് വണ്ണം വെയ്ക്കുന്നത് എന്തുകൊണ്ട്?

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (14:47 IST)
ചില പെൺകുട്ടികൾ എന്തൊക്കെ ഭക്ഷണം കഴിച്ചാലും എങ്ങനെയൊക്കെ ആരോഗ്യം പരിപാലിച്ചാലും തടി വെയ്ക്കാറില്ല. ഒന്നും ഫലം കാണാതെ വരുമ്പോൾ പഴമക്കാർ പറയും ‘വിവാഹം കഴിഞ്ഞ് മാറിക്കോളും’ എന്ന്. വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ വളരെ പെട്ടന്നാണ് തടി വെയ്ക്കുന്നത്. എന്തുകൊണ്ടാണിതെന്ന് ചിന്തിച്ചിട്ടുണ്ടോ?

അതുവരെ ജീവിച്ചിരുന്ന സാഹചര്യവും ചുറ്റുപാടും മാറുന്നതും ഭക്ഷണരീതികളിൽ വരുന്ന പെട്ടന്നുള്ള വ്യത്യാസവുമൊക്കെയാണ് ഇത്തരത്തിൽ വണ്ണം വെയ്ക്കുന്നതിന്റെ കാരണമെന്നാണ് പൊതുവെ പറയാറ്. അതു ശരിയാണ്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയുടെ ജീവിതശൈലിയിൽ വരുന്ന മാറ്റവും ഇതിന്റെ കാരണമാകുന്നുണ്ട്.

വിവാഹം കഴിഞ്ഞ് പെൺകുട്ടി താമസിക്കുന്നത് പുതിയ വീട്ടിലാണ്. വീട്ടിലേക്ക് വന്നു കയറിയെ പെൺകുട്ടിയെ ആദ്യ സമയങ്ങളിൽ വളരെ കാര്യമായി തന്നെയാകും ആ വീട്ടിലുള്ളവർ സ്വീകരിക്കുക. ഇതിലൂടെ എപ്പോഴും സന്തോഷവതിയും ഊർജ്ജ്വസ്വലയുമായി ഇരിക്കാൻ അവർക്ക് സാധിക്കുന്നു.


എന്നാൽ, ഇക്കൂട്ടത്തിൽ ചിലർക്കൊക്കെ ഒരു മിഥ്യാധാരണയുണ്ട്. വിവാഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നതാണ് അത്. പുരുഷബീജം സ്‌ത്രീകളുടെ ശരീരത്തിലേക്ക്‌ എത്തുന്നത്‌ വണ്ണം വയ്‌ക്കുന്നതിന്‌ കാരണമാകുമെന്ന്‌ പറയപ്പെടുന്നു. എന്നാൽ, അത് പൂർണമായും തെറ്റാണെന്ന് പല വിദഗ്ധരും പറയുന്നു.

വിവാഹം കഴിഞ്ഞ് വിരുന്നെന്ന് പറയുന്ന ഒരു ചടങ്ങുണ്ട്. ഓരോ വീടുകളിലും ചെന്നാൽ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളാണ് ഉണ്ടാവുക. അടുപ്പിച്ചുള്ള ദിവസങ്ങളിൽ ഇങ്ങനെ കഴിക്കുന്നതാണ് ശരീരം തടിച്ച് വരുന്നതിന്റെ മറ്റൊരു കാരണം. ദിവസേന ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാലും ഇതുതന്നെയാണ് അവസ്ഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :