തെമ്പ ആള് വെറും പാവമാ, ലോകകപ്പിലെ ആകെ സമ്പാദ്യം 145 റൺസ് മാത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (19:45 IST)
ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലും പതിവ് തെറ്റിക്കാതെ ടീമിനെ നിരാശപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ നായകനായ പവലിയനിലേക്ക് മടങ്ങിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ മറ്റ് ടീമുകളെ തച്ച് തകര്‍ത്തുകൊണ്ടാണ് ദക്ഷിണാഫ്രിക്ക മുന്നേറിയതെങ്കിലും ഇതില്‍ കാര്യമായ ഒരു സംഭാവനയും ബവുമ നല്‍കിയിരുന്നില്ല. ടൂര്‍ണമെന്റില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്നും 145 റണ്‍സ് മാത്രമാണ് ഓപ്പണിംഗ് താരമായ തെമ്പ ബവുമയുടെ സമ്പാദ്യം.

ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ 8 റണ്‍സ് മാത്രമാണ് ബവുമ നേടിയത്. ലീഗ് ഘട്ടത്തില്‍ ഓസീസിനെതിരെ നേടിയ 35 റണ്‍സാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നെതര്‍ലന്‍ഡ്‌സ്,പാകിസ്ഥാന്‍,ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ 16,28,24,11,23 എന്നിങ്ങനെയായിരുന്നു ബവുമയുടെ പ്രകടനം. നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെയായിരുന്നു ബവുമയുടെ മടക്കം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :