അഭിറാം മനോഹർ|
Last Modified വ്യാഴം, 9 നവംബര്‍ 2023 (20:36 IST)
ഇന്ത്യന്‍ ടീമില്‍ ഏറെക്കാലമായി പരിക്കിന്റെ പിടിയിലായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് ബംഗാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പശ്ചാത്തലത്തിലാണ് ബംഗാറിന്റെ പ്രതികരണം.
ലോകകപ്പിന് മുന്‍പ് വരെ ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍ ജസ്പ്രീത് ബുമ്ര എന്നീ താരങ്ങള്‍ പരിക്കിന്റെ പിടിയിലായിരുന്നു. ഏറെക്കാലമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഈ താരങ്ങള്‍ ഏഷ്യാകപ്പോടെ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ യാതൊരു ആശങ്കകളുമില്ലാതെ രോഹിത് തന്റെ താരങ്ങളില്‍ വിശ്വസിച്ചെന്നും ഇത് ഈ താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നും ബംഗാര്‍ പറയുന്നു.
ടൂര്‍ണമെന്റില്‍ 8 മത്സരങ്ങളില്‍ ഇന്നും ബുമ്ര 15 വിക്കറ്റ് നേടികഴിഞ്ഞു. കെ എല്‍ രാഹുല്‍ 61.25 എന്ന ശരാശരിയിലും ശ്രേയസ് അയ്യര്‍ 48 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലുമാണ് കളിക്കുന്നത്. ഇതിന് മുന്‍പ് സൗരവ് ഗാംഗുലി മാത്രമാണ് തന്റെ കളിക്കാരില്‍ ഇത്രയും വിശ്വാസം പുലര്‍ത്തിയിട്ടുള്ളത്. ഹര്‍ഭജന്‍ സിംഗ്,സെവാഗ്,സഹീര്‍ ഖാന്‍,ആശിഷ് നെഹ്‌റ എന്നിവരുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ മികച്ച സംഭാവനയാണ് രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കുന്നത്. സഞ്ജയ് ബംഗാര്‍ പറഞ്ഞു.