ബാബര്‍ അസം പാക്കിസ്ഥാന്‍ നായകസ്ഥാനം ഒഴിഞ്ഞു

ഒന്‍പത് കളികളില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ ഫിനിഷ് ചെയ്തത്

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (19:14 IST)

ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ബാബര്‍ അസം പാക്കിസ്ഥാന്‍ നായകസ്ഥാനം ഒഴിഞ്ഞു. എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍സി ഒഴിയുന്നതായി ബാബര്‍ പറഞ്ഞു. 2019 ലാണ് ബാബര്‍ അസം പാക്കിസ്ഥാന്‍ നായകസ്ഥാനം ഏറ്റെടുത്തത്.

'കഴിഞ്ഞ നാല് വര്‍ഷമായി ഫീല്‍ഡില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചു. അപ്പോഴെല്ലാം ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാനാണ് ഞാന്‍ പരിശ്രമിച്ചത്. താരങ്ങളുടെയും പരിശീലകന്‍മാരുടെയും മാനേജ്‌മെന്റിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഈ യാത്രയില്‍ അകമഴിഞ്ഞ പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നന്ദി പറയുന്നു. എല്ലാ ഫോര്‍മാറ്റിലേയും നായകസ്ഥാനം ഞാന്‍ ഒഴിയുന്നു. വളരെ കടുത്ത തീരുമാനമാണെന്ന് അറിയാം, പക്ഷേ ഇതാണ് യഥാര്‍ഥ സമയം,' ബാബര്‍ പറഞ്ഞു.

ഒന്‍പത് കളികളില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ ഫിനിഷ് ചെയ്തത്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് ...

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ
രഞ്ജി ട്രോഫി ചരിത്രത്തില്‍ കേരളത്തിന്റെ രണ്ടാമത്തെ മാത്രം സെമി ഫൈനല്‍ മത്സരമാണിത്. ...

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്
18 വയസുകാരിയായ പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ ആര്‍ച്ചര്‍ ശീതള്‍ ദേവിയാണ് ...

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?
നെറ്റ്‌സില്‍ പരിശീലനം നടക്കുന്നതിനിടെ ഹാര്‍ദിക് പാണ്ഡ്യ അടിച്ച ഷോട്ട് റിഷഭ് പന്തിന്റെ ...

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ ...

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും
അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിന് തൊട്ടുപിന്നാലെ സിറ്റിയില്‍ താരം ചേരുമെന്നാണ് ...

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ...

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്
ഐസിസി പോരാട്ടങ്ങളില്‍ പാകിസ്ഥാന് മുകളില്‍ ശക്തമായ ആധിപത്യം ഉണ്ട് എന്നത് മാത്രമല്ല ...