ദ മൈറ്റി ഓസീസ് ഈസ് ബാക്ക്, ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (15:21 IST)
2023 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 24 റണ്‍സെടുക്കുന്നതിനിടെ 4 മുന്‍നിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്നിങ്ങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ നായകനുമായ തെമ്പ ബവുമയെ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യനാക്കി മടക്കിയിരുന്നു. പിന്നാലെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ക്വിന്റണ്‍ ഡികോക്കും പുറത്തായി.

14 പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമെടുത്ത ഡികോക്കിനെ ജോഷ് ഹേയ്‌സല്‍വുഡ് പാറ്റ് കമ്മിന്‍സിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 8 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലേക്ക് വീണു. പിന്നാലെയെത്തിയ എയ്ഡന്‍ മാര്‍ക്രവും റസ്സി വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തോന്നിച്ചെങ്കിലും 20 പന്തില്‍ 10 റണ്‍സുമായി മാര്‍ക്രവും 31 പന്തില്‍ 6 റണ്‍സുമായി റസ്സി വാന്‍ഡര്‍ ഡസ്സനും പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :