അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ കളിക്കുന്നത് കള്ളക്കളി; എറിയുന്നത് ഐസിസി നല്കുന്ന പ്രത്യേക പന്തുകൊണ്ടാണെന്ന് പാക് മുന്‍ താരം
- ODI World Cup 2023: തുടക്കത്തിലേ നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കി ശ്രീലങ്ക
- രണ്ടാമത്തെ പന്തില്‍ ഹിറ്റ്മാന്റെ കുറ്റിതെറിപ്പിച്ച് ശ്രീലങ്ക, ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ
- ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം
- ലോകകപ്പ് ക്രിക്കറ്റ്: ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും
ODI World Cup 2023: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ
ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് കളി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. രണ്ടു ടീമികളും സെമി ഉറപ്പിച്ചിട്ടുണ്ട്.
ഏഴുമത്സരങ്ങളില്‍ നിന്ന് ഇന്ത്യ 14 പോയിന്റും ദക്ഷിണാഫ്രിക്ക 12 പോയിന്റും നേടിയിട്ടുണ്ട്. നെതര്‍ലാന്റിനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളത്. രോഹിത്തും ഗില്ലുമാണ് ക്രീസില്‍. രോഹിത് തുടക്കത്തില്‍ തന്നെ പതിവുപോലെ അടി തുടങ്ങിയിരിക്കുകയാണ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 61 റണ്‍സ് നേടിയിട്ടുണ്ട്.