1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. ODI World Cup 2023

ODI World Cup 2023: ലോക ചാമ്പ്യന്മാരെ എറിഞ്ഞിട്ട് ശ്രീലങ്ക, 33.2 ഓവറില്‍ ഓള്‍ ഔട്ട്

ODI World Cup 2023
ലോക ചാമ്പ്യന്മാരെ എറിഞ്ഞിട്ട് ശ്രീലങ്ക. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഇംഗ്ലണ്ട്. 33.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. മൂന്നു വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ മോശാവസ്ഥയില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍സ്റ്റോക്‌സിനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 43 റണ്‍സ് ആണ് ബെന്‍സ്‌ടോക്‌സ് നേടിയത്.
 
ഇതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. നാലു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. അതേസമയം ശ്രീലങ്ക ഏഴാം സ്ഥാനത്താണ് ഉള്ളത്.
അടുത്ത ലേഖനം
ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ