അനുബന്ധ വാര്‍ത്തകള്‍
- ഒരു മണിക്കൂറെങ്കിലും വിശ്രമം പ്രതീക്ഷിച്ചു, കുളിച്ച് കഴിഞ്ഞതും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു, കോലി പറഞ്ഞത് ടെസ്റ്റ് പോലെ കളിക്കാൻ: കെ എൽ രാഹുൽ
- നമ്പര്‍ ഫോറിലും അഞ്ചിലും ഇനി മറ്റൊരു താരത്തിന്റെ പേര് തന്നെ വേണമെന്നില്ല, 2 പൊസിഷനിലും രാഹുലിന്റെ പ്രകടനം അമ്പരപ്പിക്കുന്നത്
- Cricket worldcup 2023: ഒന്ന് പേടിച്ചു പോയി,തോൽക്കുമോ എന്ന് ഭയപ്പെട്ടെന്ന് രോഹിത്
- Cricket worldcup 2023: ലോകകപ്പെന്നാല്‍ സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക് ഒന്ന് വേറെ തന്നെ
- Cricket worldcup: ഓസീസിനെതിരെ വിജയം നേടിയിട്ടും പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറില്‍ ഇന്ത്യയില്ല, വില്ലനായത് റണ്‍റേറ്റ്
Cricket worldcup 2023: ഇന്ത്യയിലെ പിച്ചുകൾ ഇതുപോലെയാണെങ്കിൽ ഇന്ത്യ തന്നെ ഫേവറേറ്റുകൾ, പരിഹാസവുമായി മൈക്കിൾ വോൺ
ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യ നേടിയ വിജയത്തില്‍ പരിഹാസവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഓസീസ് അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവുമായി മൈക്കിള്‍ വോണ്‍ രംഗത്ത് വന്നത്. ഇത്തരത്തിലുള്ള പിച്ചുകളാണ് ടൂര്‍ണമെന്റിലെങ്കില്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്ക്ക് തന്നെയാണെന്ന് മൈക്കിള്‍ വോണ്‍ കുറിച്ചു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ് തുടങ്ങിയവരുടെ ബോളുകള്‍ക്ക് മുന്നിലാണ് ഓസീസ് പതറിയത്. ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ 199 റണ്‍സിനാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. മറുപടി ബാറ്റിംഗില്‍ മുന്‍നിര ബാറ്റര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല.