നമ്പര്‍ ഫോറിലും അഞ്ചിലും ഇനി മറ്റൊരു താരത്തിന്റെ പേര് തന്നെ വേണമെന്നില്ല, 2 പൊസിഷനിലും രാഹുലിന്റെ പ്രകടനം അമ്പരപ്പിക്കുന്നത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (14:36 IST)
ഏകദിന ക്രിക്കറ്റില്‍ മാസങ്ങളായി പരിക്കിന്റെ പിടിയിലായിരുന്ന കെ എല്‍ രാഹുലിനെ ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ കാലത്തെ പരിക്കില്‍ നിന്നും തിരിച്ചെത്തുന്ന താരം ലോകകപ്പ് പോലൊരു ടൂര്‍ണാമെന്റില്‍ ഫോം കണ്ടെത്തുമോ എന്ന സംശയമായിരുന്നു ഇതിന് ഒരു കാരണം. മധ്യനിരയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ സഞ്ജുവിനെ മാറ്റി പരീക്ഷിക്കേണ്ടതില്ലെന്നാണ് പല ആരാധകരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ ലോകകപ്പിൽ മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറുകയാണ് കെ എല്‍ രാഹുല്‍. അത് തെളിയിക്കുന്ന പ്രകടനമായിരുന്നു ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ അഞ്ചാം നമ്പറില്‍ രാഹുല്‍ നടത്തിയത്. നാലാം നമ്പര്‍ പൊസിഷനിലും അഞ്ചാം നമ്പറിലും മികച്ച ബാറ്റിംഗ് റെക്കോര്‍ഡാണ് താരത്തിനുള്ളത്. നാലാം ബാറ്റിംഗ് പൊസിഷനില്‍ 11 ഇന്നിങ്ങ്‌സുകളില്‍ നിന്നും 60.13 ശരാശരിയില്‍ 481 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. അഞ്ചാം നമ്പര്‍ താരമായി ഇറങ്ങി 21 മത്സരങ്ങളില്‍ നിന്നും 901 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 56.5 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലാണ് ഈ പ്രകടനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :