Cricket worldcup2023: ഇഷാന്‍ കിഷനെ കാഴ്ചക്കാരനാക്കി ഹിറ്റ്മാന്റെ വിളയാട്ടം, അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (19:18 IST)
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 273 എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 30 പന്തുകളില്‍ അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ നായകന്റെ ബലത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 94 റണ്‍സ് എന്ന നിലയിലാണ്. രോഹിത് അര്‍ധസെഞ്ചുറി പിന്നിടുമ്പോള്‍ വെറും 10 റണ്‍സ് മാത്രമാണ് മറ്റൊരു ഓപ്പണിംഗ് താരമായ ഇഷാന്‍ കിഷാന്‍ നേടിയിരുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് നേടിയത്. 88 പന്തില്‍ 80 റണ്‍സുമായി ഹഷ്മത്തുള്ള ഷഹീദിയും 62 റണ്‍സുമായി അഷ്മത്തുള്ള ഒമര്‍സായിയും അഫ്ഗാന്‍ നിരയില്‍ തിളങ്ങി. 10 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് അഫ്ഗാന്‍ നിരയെ തളച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :