ഗിൽ ഇല്ലെങ്കിലും ഇന്ത്യയുടെ രോമത്തിൽ തൊടാൻ ആർക്കുമാവില്ല, വെല്ലുവിളിയുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (18:33 IST)
2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കിയിരുന്ന താരമായിരുന്നു ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 2023ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും റണ്‍സുകള്‍ വാരിക്കൂട്ടി മുന്നേറുന്ന താരം ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുന്നതില്‍ ഏറെ നിര്‍ണായകമായ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഡെങ്കിപ്പനിയെ തുടര്‍ന്ന് താരത്തിന് ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിട്ടില്ല.

ഇത് ഇന്ത്യയെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഗില്ലിന്റെ അസ്സാന്നിധ്യത്തിലും ഇന്ത്യക്കെതിരെ വിജയം നേടാന്‍ മറ്റ് ടീമുകള്‍ക്കാകില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. വ്യക്തിപരമായി ഗില്ലിന്റെ അസാന്നിധ്യത്തില്‍ നിരാശയുണ്ടെങ്കിലും ഒരു ടീം എന്ന നിലയില്‍ ഗില്‍ ടീമിലില്ലെങ്കിലും ഇന്ത്യ അതിശക്തമാണെന്നും ഗില്ലിന്റെ അഭാവത്തിലും എതിര്‍ ടീമുകളെ അനായാസം തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്നും മഞ്ജരേക്കര്‍ പറയുന്നു.

ഗില്‍ കൂടിയിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ ശക്തമായേനെ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ ഗില്ലിന്റെ നിരന്ത്രണത്തിലുള്ള കാര്യമല്ല. ഗില്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ടീമിന് എതിരാളികളെ അനായാസമായി തോല്‍പ്പിക്കാന്‍ സാധിക്കും. മത്സരം കാണുന്ന ആരാധകര്‍ ഏറ്റവും മിസ് ചെയ്യുന്നത് ഗില്ലിനെയാകും. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ കളിക്കുന്ന താരമാണ് ഗില്‍. അയാള്‍ റണ്‍സ് കണ്ടെത്തുന്ന വിധം അതിമനോഹരമാണ്. മഞ്ജരേക്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :