Shubman Gill: ഗില്ലിന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കും, പകരക്കാരന്‍ വേണ്ട; ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കും

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

രേണുക വേണു| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (14:25 IST)

Shubman Gill: പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ അഹമ്മദബാദിലേക്ക്. ഒക്ടോബര്‍ 14 ശനിയാഴ്ച പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം നടക്കുക അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ ടീമും അഹമ്മദബാദിലേക്ക് എത്തും. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ തിങ്കളാഴ്ച ആശുപത്രി വിട്ടു. ഇനി ഇന്ത്യന്‍ ടീമിനൊപ്പം ആയിരിക്കും താരം. ബിസിസിഐ ആരോഗ്യ വിദഗ്ധര്‍ താരത്തെ നിരീക്ഷിക്കും.

ഗില്ലിന് പകരക്കാരനെ നിയോഗിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഗില്‍ തിരിച്ചെത്തുന്നതു വരെ കാത്തിരിക്കാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തയ്യാറാണ്. ഒക്ടോബര്‍ 19 ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :