ബുമ്രയുടെ മാരക യോര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരുക്ക് - സൂപ്പര്‍താരത്തിന് വിശ്രമമെന്ന് റിപ്പോര്‍ട്ട്

  icc , world cup 2019 , vijay shankar , afghanistan , team india , cricket , ലോകകപ്പ് , വിജയ് ശങ്കര്‍ , പരുക്ക് , കോഹ്‌ലി , ധവാന്‍ , പന്ത്
സതാംപ്ടണ്‍| Last Modified വ്യാഴം, 20 ജൂണ്‍ 2019 (16:11 IST)
സൂപ്പര്‍‌താരം ശിഖര്‍ ധവാന്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായത് വേദനയോടെ ആരാധകര്‍ കണ്ടത്. ഓപ്പണിംഗ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരുക്കും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു.

ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ക്ക് പരുക്കേറ്റുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരുക്കേറ്റത്.

വേദനകൊണ്ട് പുളഞ്ഞ താരത്തെ ടീം ഫിസിയോ പരിശോധിച്ചു. ഇതിന് പിന്നാലെ ബാറ്റിംഗ് പരിശീലനം മതിയാക്കി ശങ്കര്‍ ഹോട്ടലിലേക്ക് മടങ്ങി. ചികിത്സകള്‍ ആരംഭിച്ചതായിട്ടാണ് വിവരം.

വിജയ് ശങ്കറുടെ പരിക്കിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ശനിയാഴ്‌ച
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശങ്കര്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. വിജയ് ശങ്കര്‍ കളിച്ചില്ലങ്കില്‍ നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം ഒരുങ്ങുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :