‘മാനം കളഞ്ഞു’; പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ കോടതിയില്‍

  pakistan , world cup 2019 , india , cricket , ലോകകപ്പ് , പാകിസ്ഥാന്‍ , ഇന്ത്യ , കോടതി , കോഹ്‌ലി
ഇസ്ലാമാബാദ്| Last Modified ബുധന്‍, 19 ജൂണ്‍ 2019 (12:56 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിനെതിരെ പാകിസ്ഥാനില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഇന്ത്യയോട് 89 റണ്‍സിന്‍ തോറ്റ് മാനം നഷ്‌ടപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ഗുജ്‌റന്‍വാല സിവില്‍ കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പാക് ആരാധകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ടീം അംഗങ്ങള്‍ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളേയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി സ്വീകരിച്ച കോടതി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമന്‍സ് അയച്ചു.

പരാതി നല്‍കിയ ആരാധകന്‍റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോടുള്ള പാകിസ്ഥാന്റെ ഏഴാം തോല്‍വിയായിരുന്നു മാഞ്ചെസ്റ്ററിലേത്. ലോകകപ്പില്‍ 5 മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്‍റുകളുമായി പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ് പാകിസ്ഥാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :