പന്തിന്റെ മാസ് എന്‍‌ട്രി ഉടന്‍ ?, സീറ്റ് തെറിക്കുന്നതാരുടെ ? - ആവേശം നിറച്ച് ടീം ഇന്ത്യ!

  icc world cup 2019 , rishabh pant , world cup , vijay shankar , ലോകകപ്പ് , പാകിസ്ഥാന്‍ , ഇന്ത്യ , ഋഷഭ് പന്ത് , വിരാട് കോഹ്‌ലി , വിജയ് ശങ്കര്‍
സതാം‌പ്‌ടണ്‍| Last Modified വ്യാഴം, 20 ജൂണ്‍ 2019 (14:54 IST)
ഒരുവശത്ത് നിരാശയും മറുവശത്ത് ആകാംക്ഷയും പേറിയാണ് ആരാധകര്‍ ഇനിയുള്ള ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കായി കാത്തിരിക്കുക. ശിഖര്‍ ധവാന്റെ പുറത്താകല്‍ ഒരു ഞെട്ടലായപ്പോള്‍ പകരം ടീമിലെത്തുന്ന താരം ആരെന്നറിഞ്ഞതിന്റെ സന്തോഷമുണ്ട് അവര്‍ക്ക്.


ക്രിക്കറ്റില്‍ ചരിത്രം രചിച്ച റിക്കി പോണ്ടിംഗ്, സൌരവ് ഗാംഗുലി, മൈക്കൽ വോൺ എന്നീ താരങ്ങള്‍ ഒരേ സ്വരത്തില്‍ വാദിച്ചിട്ടും ഫലമില്ലാതെ വരുകയും പിന്നീട് ധവാന്റെ പകരക്കാരനായി ലോകകപ്പ് ടീമില്‍ എത്തിയ ഋഷഭ് പന്തിന്റെ മാസ് എന്‍‌ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

വെറും 5 ഏകദിനങ്ങള്‍ മത്രം കളിച്ചിട്ടുള്ള ഈ 22കാരന്‍ ഇംഗ്ലീഷ് മണ്ണില്‍ പുറത്തെടുക്കുന്ന അത്ഭുതം എന്താകും?. അഫ്‌ഗാനിസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ ?, പന്ത് വരുമ്പോള്‍ ആരാകും പ്ലെയിംഗ് ഇല്വനില്‍ നിന്നും പുറത്താകുക എന്നീ സംശയങ്ങള്‍ നീളുകയാണ്.

കഴിഞ്ഞ ഐ പി എല്‍ സീസണില്‍ നാലാമനായി ഇറങ്ങി 16 ഇന്നിംഗ്‌സുകളില്‍ നിന്നായി പന്ത് അടിച്ചു കൂട്ടിയത് 488 റണ്‍സാണ്. ഇതാണ് ഇന്ത്യന്‍ ടീമിലെ നാലാം നമ്പറിലേക്ക് യുവതാരം എത്തുമോ എന്ന സംശയം ശക്തമാകുന്നത്. പന്ത് ടീമില്‍ എത്തിയാല്‍ പുറത്താകുക വിജയ് ശങ്കര്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല. പാകിസ്ഥാനെതിരെ നാലാമനായി ഇറങ്ങിയത് വിജയ് ആണ്. എന്നാല്‍ അടിച്ചുതകര്‍ക്കേണ്ട അവസാന ഓവറുകളില്‍ താരം ഇഴഞ്ഞു നീങ്ങി.

പക്ഷേ, പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനായി പന്തെടുത്ത ശങ്കര്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു. തുടര്‍ന്ന് ഭുവിയുടെ കുറവ് നികത്താന്‍ കോഹ്‌ലി ആശ്രയിച്ചത് താരത്തെ തന്നെയായിരുന്നു. അഫ്‌ഗാനെതിരെ ശങ്കറിനെ പുറത്തിരുത്തിയാല്‍ മധ്യ ഓവറുകളില്‍ ബോള്‍ ചെയ്യാന്‍ ആളില്ലാതെ വരും. ഭുവനേശ്വർ കുമാറിനു പരുക്കേറ്റതോടെ പേസർ എന്ന നിലയില്‍ ശങ്കറിനെ ഉപയോഗിക്കാനാകും.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ശങ്കറിനെ ഒഴിവാക്കാന്‍ കോഹ്‌ലിക്കാകില്ല. പന്ത് ടീമില്‍ എത്തുകയും തിളങ്ങുകയും ചെയ്‌താല്‍ ശങ്കര്‍ പിന്നീട് കളിക്കുന്ന കാര്യം സംശയത്തിലാകും. ധവാന്‍ പുറത്തായ സാഹചര്യത്തില്‍
ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്‌മാനാണ് പന്ത്. ഇതാണ് താരത്തിന് നേട്ടമാകുക. അഫ്‌ഗാന്‍ പോലെ ദുര്‍ബലരായ ടീമിനെതിരെ കോഹ്‌ലിയുടെ ഗെയിം പ്ലാന്‍ എന്താണെന്ന് വ്യക്തമല്ല. അതേസമയം, പന്തും ശങ്കറും ഒരുമിച്ച് ടീമില്‍ എത്തിയാല്‍ നാലാം നമ്പറിൽ പന്ത് എത്താനാണ് സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :