ഇന്ത്യ - അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം മഴയില്‍ കുതിരുമോ ? കാലവസ്ഥാ പ്രവചനം ഇങ്ങനെ!

  world cup 2019 , India Afganistan , India , Afganistan , virat kohli , team india , കോഹ്‌ലി , ധോണി , ഇന്ത്യ , അഫ്‌ഗാനിസ്ഥാന്‍ , ലോകകപ്പ്
സതാംപ്ടൺ| Last Modified വ്യാഴം, 20 ജൂണ്‍ 2019 (13:57 IST)
ലോകകപ്പ് മത്സരങ്ങളില്‍ മഴ വില്ലനായി എത്തുന്നത് പതിവ് കാഴ്‌ചയാണ്. നാല് കളികളാണ് മഴമൂലം ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് മത്സരവും മഴ മൂലം വൈകി. ഇതോടെയാണ് ശനിയാഴ്‌ച നടക്കേണ്ട - അഫ്‌ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ മഴ എത്തുമോ എന്ന ആശങ്ക ശക്തമായത്.

എന്നാല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മത്സരം നടക്കുന്ന സതാംപ്ടണിൽ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരം കൃത്യസമയത്ത് ആരംഭിക്കുകയും മുഴുവന്‍ ഓവറും കളി നടക്കുമെന്നും ഇതോടെ വ്യക്തമായി.

വരും മത്സരങ്ങളും മഴ തടസപ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള എല്ലാ കളികളും ഇന്ത്യക്ക് നിര്‍ണായകമാണ്. നിലവിൽ നാലു കളികളില്‍ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് വിരാട് കോഹ്‌ലിയും സംഘവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :