മുംബൈ|
Last Modified വെള്ളി, 12 ജൂലൈ 2019 (19:50 IST)
കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി എന്ന് റിപ്പോര്‍ട്ട്. ലോകകപ്പിലെ ടീമിന്‍റെ പ്രകടനം വിലയിരുത്താനായി ബി സി സി ഐ ഉടന്‍ ഒരു അവലോകന യോഗം ചേരും. അതില്‍ പ്രധാന ചര്‍ച്ചാവിഷയം സെമിഫൈനലില്‍ ഇന്ത്യ നിര്‍ഭാഗ്യകരമായി പുറത്തായതായിരിക്കും. വിരാട് കോഹ്‌ലിക്കെതിരെ ആ അവലോകനയോഗത്തില്‍ കടുത്ത വിമര്‍ശനമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെമി ഫൈനലില്‍ മഹേന്ദ്രസിംഗ് ധോണി ഏഴാമത് ബാറ്റിംഗിനിറങ്ങിയതായിരിക്കും വിരാട് കോഹ്‌ലിക്കെതിരായ വിമര്‍ശനങ്ങളുടെ കുന്തമുന. ടീം വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ പാകത്തില്‍, പരിചയസമ്പന്നനായ ധോണിയെ അയയ്ക്കുന്നതിന് പകരം ദിനേശ് കാര്‍ത്തിക്കിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും പരീക്ഷിച്ചത് ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പ്.
ധോണിയെ വൈകി ഇറക്കിയതാണ് ഏറ്റവും ഗുരുതരമായ പാളിച്ചയെന്ന് സച്ചിനും ഗാംഗുലിയും ലക്‍ഷ്മണും അടക്കമുള്ള താരങ്ങള്‍ നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു.
അതുപോലെ തന്നെ, സെമി ഫൈനലിനുള്ള അന്തിമ ഇലവനെ കണ്ടെത്തിയതിയ കാര്യത്തിലും യോഗത്തില്‍ വലിയ വിമര്‍ശനമുയരുമെന്ന് ഉറപ്പാണ്. സെമിയില്‍ മുഹമ്മദ് ഷമിയെ വെളിയിലിരുത്തി. ആറാമത് ഒരു ബൌളറെ ഉള്‍ക്കൊള്ളിച്ചില്ല. ധോണി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍ എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ ഒരേസമയം ടീമില്‍ ഇടംപിടിച്ചതും വിമര്‍ശന വിഷയമാകും.