ഷമിയെ കോഹ്‌ലി പുറത്തിരുത്തി; കാരണങ്ങള്‍ നിസാരമല്ല - ക്യാപ്‌റ്റന് ഇതല്ലാതെ മറ്റു വഴിയില്ല!

 mohammed shami , world cup , team india , dhoni , kohli , മുഹമ്മദ് ഷമി , വിരാട് കോഹ്‌ലി , ന്യൂസിലന്‍ഡ് , ലോകകപ്പ് , ധോണി
മാഞ്ചസ്‌റ്റര്‍| Last Modified ചൊവ്വ, 9 ജൂലൈ 2019 (17:57 IST)
പകരക്കാരനായി എത്തിയ അതിശയിപ്പിക്കുന്ന ബോളിംഗ് പ്രകടനത്തിലൂടെ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ച താരമാണ് മുഹമ്മദ് ഷമി. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സൂപ്പര്‍‌താരം ടീമില്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അവസാന നിമിഷം അന്തിമ ഇലവനില്‍ നിന്നും ഷമി പുറത്തായി.

ബൗളിങ്ങിന് അനുകൂലമായ മാഞ്ചെസ്റ്ററിലെ പിച്ചില്‍ ഷമിക്ക് വിക്കറ്റ് നേടാനാകുമെന്ന കണക്ക് കൂട്ടലുകള്‍ നിലനില്‍ക്കെയാണ് താരം പുറത്തായത്. പകരം ഭുവനേശ്വര്‍ കുമാര്‍ സ്ഥാനം നിലനിര്‍ത്തി.

ഷമിയെ പുറത്തിരുത്താന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതും യോര്‍ക്കറുകള്‍ ഉപയോഗിക്കുന്നതിലെ പിഴവുമാണ് താരത്തെ പുറത്തിരുത്താന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെത്ത് ഓവറുകളില്‍ പന്തില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ ഷമിക്ക് കഴിയുന്നില്ല. റണ്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നുമുണ്ട്. വിക്കറ്റുകള്‍ നേടുന്നതിലും മികവ് തുടരാന്‍ കഴിയുന്നില്ല. ഇംഗ്ലണ്ടിനെതിരേ തന്റെ അവസാന മൂന്ന് ഓവറില്‍ വഴങ്ങിയത് 44 റണ്‍സാണ്. ഇക്കാര്യങ്ങളാണ് ഷമിക്ക് തിരിച്ചടിയായത്.

താരത്തെ പുറത്തിരുത്തിയതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, കോഹ്‌ലിയുടെ ഈ തീരുമാനം ബാറ്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം വ്യക്തമാക്കുന്നു. എട്ടാം നമ്പറില്‍ ജഡേജ വരെ എത്തുന്നതാണ് നിലവിലെ ഇന്ത്യന്‍ ടീം. ഇത് ടീമിന് നേട്ടമാകുമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :