കളിച്ചത് വെറും രണ്ട് കളി, ജഡേജ നമ്പർ 1

Last Modified ബുധന്‍, 10 ജൂലൈ 2019 (18:09 IST)
ലോകകപ്പിൽ പ്ലേയിംഗ് ഇലവനില്‍ ഇതുവരെ കളിച്ചത് വെറും രണ്ടേ രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഈ രണ്ട് കളികളിലേയും കണക്കുകളെടുത്ത് നോക്കിയാൽ ജഡേജ ഒരു സൂപ്പർമാൻ തന്നെയാണ്. വെറും രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രമായി ഫീല്‍ഡില്‍ ജഡേജ സേവ് ചെയ്തത് 41 റണ്‍സാണ്. ഇതില്‍ സര്‍ക്കിളിനകത്ത് 24 റണ്‍സും ബൗണ്ടറിയില്‍ 17 റണ്‍സും ജഡേജ തടുത്തിട്ടു.

ഈ ലോകകപ്പില്‍ ഫീല്‍ഡറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് തടുത്തിട്ട താരവും ജഡേജ തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ 34 റണ്‍സാണ് സേവ് ചെയ്തത്. ഒമ്പത് കളികളില്‍ 32 റണ്‍സ് സേവ് ചെയ്ത ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് മൂന്നാം സ്ഥാനത്ത്.

സെമിയിൽ ന്യൂസിലൻഡിനെതിരേയും മികച്ച ഫീൽഡിംഗ് തന്നെയാണ് ജഡേജ പുറത്തെടുത്തത്. റോസ് ടെയ്‌ലറെ ബൗണ്ടറിയില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയ ജഡേജ ഭുവനേശ്വര്‍കുമാറിന്റെ തൊട്ടടുത്ത പന്തില്‍ ജിമ്മി നീഷാമിനെ ബൗണ്ടറിയില്‍ നിന്നും പറന്നു പിടിക്കുകയും ചെയ്തു.

നേരത്തെ പകരക്കാരന്‍ ഫീല്‍ഡറായി പല മത്സരങ്ങളിലും ഫീല്‍ഡിലിറങ്ങിയിട്ടുള്ള ജഡേജ പ്ലേയിംഗ് ഇലവനില്‍ എത്തുന്നതിനു മുമ്പെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജേസണ്‍ റോയിയെ പറന്നു പിടിച്ചും താരമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :