‘ഇന്ത്യക്കെതിരെ എട്ടുനിലയില്‍ പൊട്ടിയെ ഈ ടീമിനെതിരെ നടപടി വേണം’; ഇമ്രാനോട് അഭ്യര്‍ഥിച്ച് മുന്‍താരം

  kamran akmal , world cup , team india , pakistan ,  india , ലോകകപ്പ് , ഇന്ത്യ , പാകിസ്ഥാന്‍ , സര്‍ഫ്രാസ് അഹമ്മദ് , കമ്രാന്‍ അക്മല്‍
ലാഹോര്‍| Last Modified വെള്ളി, 21 ജൂണ്‍ 2019 (15:25 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോല്‍‌വി വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്നും പാകിസ്ഥാന്‍ ടീം കരകയറിയിട്ടില്ല. മുന്‍ താരങ്ങളും ആരാധകരും താരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്.

ഇതിനിടെ പാക് ടീമിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി മുന്‍ താരം കമ്രാന്‍ അക്മല്‍ രംഗത്തുവന്നു. ഇന്ത്യക്കെതിരെ മോശം പ്രകടനം നടത്തിയ പാക് ടീമിനെതിരെ നടപടി എടുക്കണമെന്നാണ്
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ടോസ് ലഭിച്ചിട്ടും ബോളിംഗ് തെരഞ്ഞെടുത്തതാണ് തോല്‍‌വിയുടെ മറ്റൊരു കാരണം. ബാറ്റിംഗ് നിര ദയനീയമായി പരാജയപ്പെടുന്നതാണ് ഇന്ത്യക്കെതിരെ കണ്ടത്. ഇതിനാല്‍ ടീമിനെതിരെ നടപടി ആവശ്യമാണെന്നും പാക് ദിനപത്രമായ ദി നേഷനോട് കമ്രാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :