‘കുട്ടികളെ നിങ്ങള്‍ ദയവു ചെയ്ത് കായിക രംഗത്തേക്ക് വരരുത്’; ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം

വളര്‍ന്നു വരുന്ന കുട്ടികള്‍ കായിക രംഗത്തേക്ക് വരരുത് എന്നും വല്ല ബേകിങ് പോലുള്ള മേഖലകളും തിരഞ്ഞെടുക്കണം എന്ന് നിരാശ പങ്കുവെച്ച് കൊണ്ട് നീഷാം പറഞ്ഞു.

Last Modified ചൊവ്വ, 16 ജൂലൈ 2019 (10:49 IST)
ലോകകപ്പിലെ കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് തോല്‍വി വഴങ്ങിയതിനപ്പുറം മത്സരത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ സംഭവിച്ച പിഴവ് കിവീസ് താരങ്ങളെ കൂടുതല്‍ നിരാശയിലാഴ്ത്തുന്നതാണ്. കിരീടം നഷ്ടപ്പെട്ടതിലെ നിരാശ പങ്കുവെച്ച് കിവീസ് താരം നീഷാമിന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലോകകപ്പിലെ പരാജയം വളരെ വേദനിപ്പിക്കുന്നും ഇനി 2 ദശകങ്ങള്‍ കഴിഞ്ഞാല്‍ വരെ ഈ ഫൈനലിലെ അവസാന അര മണിക്കൂര്‍ മറക്കാന്‍ തനിക്ക് കഴിയുമോ എന്ന് സംശയമാണ്. ന്യൂസിലന്‍ഡ് താരം പറഞ്ഞു. ഇംഗ്ലണ്ട് ഈ വിജയം അര്‍ഹിക്കുന്നു. പിന്തുണച്ച ആരാധകര്‍ക്ക് നന്ദി കിരീടം നേടിത്തരാന്‍ കഴിയാത്തതിന് മാപ്പപേക്ഷിച്ചു. കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്‌പോര്‍ട്‌സിലേക്ക് വരരുത്. വല്ല, പാചകവും കരിയറായി തെരഞ്ഞെടുക്കൂ. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കുശേഷം ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം ട്വിറ്ററില്‍ കുറിച്ചു.

വളര്‍ന്നു വരുന്ന കുട്ടികള്‍ കായിക രംഗത്തേക്ക് വരരുത് എന്നും വല്ല ബേകിങ് പോലുള്ള മേഖലകളും തിരഞ്ഞെടുക്കണം എന്ന് നിരാശ പങ്കുവെച്ച് കൊണ്ട് നീഷാം പറഞ്ഞു. അങ്ങനെ ആണെങ്കില്‍ സന്തോഷത്തോടെ മരിക്കാമെന്നും നീഷാം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ഓവറിലേക്ക് എത്തിയ കലാശ പോരാട്ടത്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനൊപ്പം ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ നീഷാമിന്റെ മികവിലാണ് കീവീസ് 15 റണ്‍സടിച്ചത്. ജോഫ്ര ആര്‍ച്ചറെ സിക്‌സറിന് പറത്തി നീഷാം കീവീസിനെ കിരീടത്തിന് അടുത്തെത്തിച്ചെങ്കിലും അവസാന പന്തില്‍ ഗപ്ടില്‍ റണ്ണൗട്ടായതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :