മറ്റ് ടീം അംഗങ്ങൾക്ക് മുൻപേ രോഹിത് നാട്ടിലെത്തി; ശ്രദ്ധയില്ലാതെ കുഞ്ഞിനെ പരിചരിച്ചതിൽ വിമർശനം

റിതികയ്ക്കും മകൾ സമയ്റയ്ക്കും ഒപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്തിനെ ആരാധകരും ഫോട്ടോഗ്രാഫേഴ്സും വളഞ്ഞു.

Last Modified ഞായര്‍, 14 ജൂലൈ 2019 (12:05 IST)
ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് ശേഷമാവും ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇന്ത്യൻ ഉപനായകൻ മറ്റ് ടീം അംഗങ്ങൾക്ക് മുൻപേ നാട്ടിലെത്തി.

റിതികയ്ക്കും മകൾ സമയ്റയ്ക്കും ഒപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്തിനെ ആരാധകരും ഫോട്ടോഗ്രാഫേഴ്സും വളഞ്ഞു. തന്റെ എസ്‌യു‌വിയുടെ ഡ്രൈവിങ് സീറ്റിലേക്കെത്തി രോഹിത് തന്നെയാണ് ഡ്രൈവ് ചെയ്തത്. രോഹിത്തിന്റെ വരവ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്.

എന്നാൽ, വാഹന‌ത്തിൽ കുഞ്ഞിന് വേണ്ടി സീറ്റ് ഒരുക്കാത്തതിന്റെ പേരിൽ ശ്രദ്ധയില്ലാത്ത പിതാവ് എന്ന് ആരോപിച്ച് വിമർശനവും രോഹിത്തിന് നേർക്ക് ആരാധകർ ഉന്നയിക്കുന്നു. മുൻ സീറ്റിൽ ഭാര്യ റിതിക കുഞ്ഞിനെ മടിയിലിരുത്തിയതിനെയാണ് ആരാധകർ വിമർശിക്കുന്നത്.

എന്തുകൊണ്ട് കൺവേർട്ടബിൾ ബേബി സീറ്റ് രോഹിത്തിന് ഒരുക്കാറായില്ലെന്നാണ് ഇവരുടെ ചോദ്യം. ഇങ്ങനെ വിമർശനവുമായി ഒരു വിഭാഗം എത്തിയെങ്കിലും , ലോകകപ്പിലെ രോഹിത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചും ആരാധകർ എത്തുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :