ബൂമ്രയുടെ റൺ അപ്പ് അനുകരിച്ച് മുത്തശ്ശി; നെഞ്ചിലേറ്റി ആരാധകർ

ഇപ്പോള്‍ ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

Last Modified ഞായര്‍, 14 ജൂലൈ 2019 (11:22 IST)
തന്റെ ആദ്യ ലോകകപ്പിൽ തന്നെ ആരാധകരുടെ പ്രശംസയെല്ലാം ഏറ്റുവാങ്ങിയാണ് ഇന്ത്യൻ സ്റ്റാർ പേസർ മടങ്ങിയത്. ലോകകപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളും എറിഞ്ഞിട്ടു. വിക്കറ്റ് സ്വന്തമാക്കുന്നതില്‍ ഉപരി റണ്‍സ് വഴങ്ങാതിരിക്കാനുള്ള ബൂമ്രയുടെ കഴിവാണ് താരത്തെ ലോകത്തെ നമ്പര്‍ വണ്‍ ആക്കുന്നത്.

ഇപ്പോള്‍ ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു ചെറിയ ഫുട്ബോളുമായി ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. എന്തായാലും ആരാധകര്‍ എല്ലാം ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :