വിടവാങ്ങല്‍ മത്സരം ഇന്ത്യക്കെതിരെ; വിരമിക്കല്‍ സൂചന നല്‍കി ഗെയില്‍

 chris gayle , team india , west indies , World cup , വെസ്‌റ്റ് ഇന്‍ഡീസ് , ലോകകപ്പ് , ക്രിസ് ഗെയില്‍
മാഞ്ചസ്റ്റര്‍| Last Modified ബുധന്‍, 26 ജൂണ്‍ 2019 (19:58 IST)
ലോകകപ്പിന് ശേഷവും ടീമില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് വെസ്‌‌റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയില്‍. ലോകകപ്പിന് ശേഷം കുറച്ചുനാള്‍ കൂടി ടീമിനൊപ്പം തുടരാന്‍ ആഗ്രഹമുണ്ട്. ഇന്ത്യക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് തന്റെ അവസാന മത്സരമല്ല. ഓഗസ്‌റ്റില്‍ ഇന്ത്യക്കെതിരെ നാട്ടില്‍ നടക്കുന്ന ഒരു ടെസ്‌റ്റില്‍ കളിക്കണം. പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലും കളിക്കണം. എന്നാല്‍ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. ശേഷം വിരമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗെയില്‍ പറഞ്ഞു.

ഈ പരമ്പര ഗെയിലിന്റെ വിടവാങ്ങല്‍ മത്സരമാകുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍ ഫിലിപ്പ് സ്പൂണറും
ഇക്കാര്യം ഉറപ്പ് വരുത്തി. മുമ്പ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ താരം ലോകകപ്പില്‍ തീരുമാനം മറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :