‘ഇന്ത്യ ലോകകപ്പ് നേടിയാല്‍ അത് ഈ താരത്തിന്റെ മികവ് കൊണ്ട് മാത്രമായിരിക്കും’; ക്ലാര്‍ക്ക്

  bumrah , team india , michael clarke , kohli , world cup , കോഹ്‌ലി , മൈക്കല്‍ ക്ലാര്‍ക്ക് , ജസ്‌പ്രീത് ബൂമ്ര , ലോകകപ്പ് , ഓസ്‌ട്രേലിയ , ഡേവിഡ് വാര്‍ണര്‍
ലണ്ടന്‍| Last Modified ചൊവ്വ, 25 ജൂണ്‍ 2019 (14:51 IST)
ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയാല്‍ അതിന് കാരണക്കാരനാകുക പേസര്‍ ജസ്‌പ്രീത് ബൂമ്ര ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാകുക ബുമ്ര ആയിരിക്കും. അദ്ദേഹം ടീമിന് നല്‍കുന്ന സംഭാവനകള്‍ മികച്ചതാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബുമ്ര കേമനാണ്, അതിനാല്‍ തന്നെ 150 കി.മീയോളം വേഗതയില്‍ പന്തെറിയാന്‍ താരത്തിനാകുന്നു. കുറച്ച് റിവേഴ്‌സ് സ്വിംഗ് കൂടി ലഭിച്ചാല്‍ ജീനിയസ് ബോളറാകും. ഡെത്ത് ഓവറുകളില്‍ മനോഹരമായി യോര്‍ക്കറുകള്‍ എറിയാനും സാധിക്കുന്നു. മറ്റാര്‍ക്കും കഴിയാത്ത കാര്യങ്ങളാണ് ഇതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ഡേവിഡ് വാര്‍ണറുടെ ഫോമാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് സാധ്യതകളെ നിലനിര്‍ത്തുന്നത്. വാര്‍ണറില്‍ നിന്ന് അസാധാരണ പ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ല, കാരണം അയാള്‍ എന്നും അസാധാരണ താരമാണ്. ടീമിന്റെ എക്‍സ് ‌ഫാക്‍ടറാണ് അദ്ദേഹം. ലോകകപ്പിലെ റണ്‍‌വേട്ടക്കാരന്‍ വാര്‍ണര്‍ ആയിരിക്കുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :