ബ്രയാൻ ലാറയ്‌ക്ക് നെഞ്ചുവേദന; മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 brian lara , team india , cricket , mumbai , ബ്രയാന്‍ ലാറ , നെഞ്ചുവേദന , ഐസിസി , ലോകകപ്പ്
മുംബൈ| Last Modified ചൊവ്വ, 25 ജൂണ്‍ 2019 (16:50 IST)
നെഞ്ചുവേദനയെ തുടര്‍ന്ന് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ മുംബൈയിലെ പരേലിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് താരത്തിന് ചികിത്സ നല്‍കി.

ലാറയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന് അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസി ലോകകപ്പ് പ്രക്ഷേപണത്തില്‍ ഒരു സ്വകാര്യ സ്പോർട്സ് ചാനലുമായി സഹകരിക്കുന്നതിനാണ് ലാറ മുംബൈയിലെത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഏതാനും ദിവസങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :