1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Zaheer khan appointed as New CSK Coach Dhoni to continue as player reports

ചെന്നൈ പരിശീലകനായി സഹീർ ഖാൻ്റെ വരവിന് പിന്നിൽ ധോനി, ധോനി കളിക്കാരനായി ടീമിൽ തുടരും

Zaheer Khan, MS Dhoni, CSK Caoch, IPL 2027
മുന്‍ ഇന്ത്യന്‍ പേസ് ഇതിഹാസമായ സഹീര്‍ ഖാനെ പരിശീലകനായി ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മൈക്കല്‍ ഹസിയുടെയും ഓയിന്‍ മോര്‍ഗന്റെയുമെല്ലാം പേരുകള്‍ ആദ്യം ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇന്ത്യന്‍ പരിശീലകനിലാണ് ചെന്നൈ താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായ പേര് ഹേമന്ദ് ബദാനിയുടേതായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് സഹീര്‍ ഖാനെ ഫ്രാഞ്ചൈസി തങ്ങളുടെ പരിശീലകനായി പ്രഖ്യാപിച്ചത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്നില്‍ എം എസ് ധോനിയ്ക്ക് വലിയ റോളുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
 
നീണ്ട 18 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് പടിയിറങ്ങിയതോടെ ധോനി ചെന്നൈയുടെ മെന്റര്‍ റോളിലെക്ക് വരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അടുത്ത സീസണിലും ധോനി കളിക്കാരനായി തുടരുമെന്നാണ് സിഎസ്‌കെ ഡയറക്ടര്‍ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്. പരിശീലകസ്ഥാനത്തേക്ക് സഹീറിനെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് ധോനിയുടേതായിരുന്നുവെന്നും ധോനിയും നായകന്‍ റുതുരാജ് ഗെയ്ക്ക്വാദും രൂപ ഗുരുനാഥും ചേര്‍ന്നായിരുന്നു അന്തിമ തീരുമാനമെടുത്തതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.ALSO READ: 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ