അനുബന്ധ വാര്‍ത്തകള്‍
- പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ
- കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?
- Virat Kohli: 'പ്രഷർ? വാട്ട് പ്രഷർ?'; പരിഹാസിതനിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവനിലേക്ക്
- IPL Finals 2026 GT vs RCB : ഐപിഎല്ലിൽ രണ്ടാം കിരീടം തേടി ഗുജറാത്തും ആർസിബിയും, ചാമ്പ്യന്മാർ ആര്, ഇന്നറിയാം
- ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം
3542 കോടി!, ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാൻഡായി കോലി, ആദ്യ പത്തിൽ രോഹിത്തും ധോനിയും
മെയ് 31ന് നടന്ന ഐപിഎല്‍ ഫൈനലില്‍ കോലി നടത്തിയ പ്രകടനവും ഈ ഉയര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്.
ഐപിഎല്ലില്‍ ആര്‍സിബി ചരിത്രം കുറിച്ച സീസണിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാന്‍ഡായി വിരാട് കോലി. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് വാല്യൂ റാങ്കിങ്ങില്‍ 3,542 കോടി രൂപയുടെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ് കോലി. സിനിമ- കായിക മേഖലയില്‍ നിന്ന് പ്രഗത്ഭരായ താരങ്ങളുള്ള പട്ടികയില്‍ ഷാറൂഖ് ഖാന്, പ്രിയങ്ക ചോപ്ര, എം എസ് ധോനി എന്നിവരെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം.
മെയ് 31ന് നടന്ന ഐപിഎല്‍ ഫൈനലില്‍ കോലി നടത്തിയ പ്രകടനവും ഈ ഉയര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്. 156 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിയ്ക്കായി പുറത്താകാതെ 42 പന്തില്‍ 75 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. വര്‍ഷങ്ങളായുള്ള കിരീട നിരാശകള്‍ക്ക് ശേഷം ഐപിഎല്‍ വിജയങ്ങളും അതിനൊപ്പമുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും കോഹ്ലിയുടെ ബ്രാന്‍ഡ് വാല്യൂ ഉയരാന്‍ കാരണമായിട്ടുണ്ട്.
പ്യൂമയുമായുള്ള കരാര്‍. വണ്‍8 പോലുള്ള സംരഭങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ഫോളോവര്‍മാരുടെ എണ്ണം തുടങ്ങിയവ കോലിയുടെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം ആയിരം കോടി രൂപയ്ക്ക് മുകളിലാണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ALSO READ: ജയിപ്പിക്കാതെ കോലി മടങ്ങാനോ?, അമ്പയർ ഔട്ട് വിളിച്ചിട്ടും മടങ്ങിയില്ല, റീപ്ലെയിൽ നോട്ടൗട്ട്, നിരാശനായി ഗിൽ
ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ ഇങ്ങനെ
വിരാട് കോലി
ഷാറൂഖ് ഖാന്
പ്രിയങ്ക ചോപ്ര ജോനസ്
എം എസ് ധോനി
രണ്‍വീര്‍ സിംഗ്
ആലിയ ഭട്ട്
സച്ചിന് ടെന്‍ഡുല്‍ക്കര്‍
ദീപിക പദുക്കോണ്‍
രോഹിത് ശര്‍മ
അക്ഷയ് കുമാര്‍