1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Yet another unwanted record for RCB

ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം തവണ 200+ വിട്ടുകൊടുക്കുന്ന ടീം: നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ആർസിബി

RCB
ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തവണ 200+ റൺസ് വിട്ടുകൊടുക്കുന്ന ടീമെന്ന നാണക്കേട് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 200 റൺസാണ് ടീം വിട്ടുകൊടുത്തത്. ഐപിഎല്ലിൽ ഇത് 24ആം തവണയാണ് ആർസിബി 200, 200+ റൺസ് വഴങ്ങുന്നത്.
 
23 തവണ 200+ റൺസ് സ്കോർ വഴങ്ങിയ പഞ്ചാബ് കിംഗ്സാണ് പട്ടികയിൽ രണ്ടാമത്. കൊൽക്കത്ത 18 തവണയും ചെന്നൈ(17), ഡൽഹി(16), രാജസ്ഥാൻ, സൺറൈസേഴ്സ് ഹൈദരാബാദ്(14), മുംബൈ(11) തവണയും ഇരുന്നൂറോ അതിലധികമോ റൺസ് വഴങ്ങിയിട്ടുണ്ട്.
 
അടുത്ത ലേഖനം
2020 മുതൽ രോഹിത് ഐപിഎല്ലിൽ നേടിയത് 5 ഫിഫ്റ്റി മാത്രം