യശ്വസി കുഴപ്പക്കാരൻ, ഇംഗ്ലണ്ടിന് വലിയ തലവേദനയാകും, സൂക്ഷിക്കണമെന്ന് മൈക്കൽ വോൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (17:52 IST)
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍ ഇംഗ്ലണ്ടിന് ഭീഷണിയാകുമെന്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി പോഡ്കാസ്റ്റിലൂടെയാണ് വോണിന്റെ അഭിപ്രായ പ്രകടനം. അവശ്വസനീയമായ പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് യശ്വസി ജയ്‌സ്വാളെന്നും വിജയവഴിയില്‍ ഇന്ത്യ വന്നതോടെ മൂന്നാം ടെസ്റ്റില്‍ ജയ്‌സ്വാള് ഇംഗ്ലണ്ടിന് കുഴപ്പം സൃഷ്ടിക്കുമെന്നും മൈക്കല്‍ വോണ്‍ പറയുന്നു.

അതേസമയം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ നേടിയ ഇരട്ടസെഞ്ചുറി പ്രകടനത്തോടെ ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടം ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. വെറും 10 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ജയ്‌സ്വാള്‍ ആദ്യ ഇരട്ടസെഞ്ചുറികള്‍ നേടിയത് എന്നതിനാല്‍ ഭാവിയില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ താരത്തില്‍ നിന്നും വരുമെന്ന് ഉറപ്പാണ്. കരിയറിലെ 6 ടെസ്റ്റുകളിലെ 11 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 637 റണ്‍സാണ് യശ്വസിയുടെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും 2 അര്‍ധസെഞ്ചുറികളും അടങ്ങിയിരിക്കുന്നു. വെള്ളിയാഴ്ച രാജ്‌കോട്ടിലാണ് ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :