ഭരത് പുറത്തേക്ക്, മൂന്നാം ടെസ്റ്റിൽ ദ്രുവ് ജുറൽ അരങ്ങേറ്റം നടത്താൻ സാധ്യത

Dhruv Jurel
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (16:30 IST)
Dhruv Jurel
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഭരത് ആദ്യ ഇലവനില്‍ നിന്നും പുറത്താകാന്‍ സാധ്യത. ആദ്യ 2 ടെസ്റ്റുകളിലും വളരെ മോശം പ്രകടനമായിരുന്നു ഭരത് നടത്തിയിരുന്നത്. വിക്കറ്റ് കീപ്പിംഗില്‍ മെച്ചപ്പെട്ടെങ്കിലും ബാറ്റ് കൊണ്ട് കാര്യമായി സംഭാവന നല്‍കാന്‍ താരത്തിനായിരുന്നില്ല.

ഇന്ത്യയ്ക്കായി ഇതുവരെ 7 ടെസ്റ്റുകളില്‍ നിന്നും 20.09 ശരാശരിയില്‍ ആകെ 221 റണ്‍സാണ് ഭരത് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഈ സീരീസില്‍ ഇതുവരെ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നും 92 റണ്‍സാണ് താരം നേടിയത്. ഭരതിനെ മൂന്നാം ടെസ്റ്റില്‍ മാറ്റിനിര്‍ത്താനാണ് നിലവില്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ആഭ്യന്തര ലീഗിലെ മികച്ച പ്രകടനത്തിന്റെ മികവില്‍ ധ്രുവ് ജുറലാകും ഇന്ത്യയ്ക്കായി കളിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :