ജയ്സ്വാളിനെ പ്രണയക്കുരുക്കിൽ വീഴ്ത്തി സുന്ദരി, ഇന്ത്യൻ താരം പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ

Garima and yashasvi
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (13:10 IST)
Garima and yashasvi
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നറിയപ്പെടുന്ന യശ്വസി ജയ്‌സ്വാള്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെക്സ്റ്റ് ബിഗ് തിംഗ് എന്ന വിശേഷണം ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ടി20യിലും ടെസ്റ്റിലും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി താരം നടത്തുന്നത്. അതേസമയം ലാലന്‍ടോപ് എന്ന യൂട്യൂബ് ചാനലില്‍ അവതാരകയായ ഗരിമ ഭരദ്വാജുമായി താരം പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയ്‌സ്വാളുമായി ഗരിമ നടത്തിയ അഭിമുഖം ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഭിമുഖത്തിനിടെ പ്രണയത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നാണത്തോടെയാണ് ജയ്‌സ്വാള്‍ പ്രതികരിക്കുന്നത്. ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ജയ്‌സ്വാള്‍ തലയാട്ടുകയാണ് ചെയ്യുന്നത്. എന്റെ കണ്ണില്‍ നോക്കി പറയാമോ എന്ന് ഗരിമ ചോദിക്കുമ്പോള്‍ ജയ്‌സ്വാള്‍ നാണത്താല്‍ മുഖം തിരിക്കുന്നതും കാണാം. താന്‍ എങ്ങനെയുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് സുന്ദരിയാണെന്നാണ് ജയ്‌സ്വാള്‍ മറുപടി നല്‍കുന്നത്. ഈ രംഗങ്ങളാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന പേരില്‍ പാപ്പരാസികള്‍ ആഘോഷമാക്കിയിരിക്കുന്നത്. ജയ്‌സ്വാളിന് 22 വയസും ഗരിമയ്ക്ക് 25 വയസുമാണ് പ്രായം. ഇരുവരും സച്ചിനെയും അഞ്ജലിയേയും പോലെയാണെന്നും പല ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :