ശ്രേയസ് പുറത്താകാൻ കാരണം പരിക്കല്ല, ഫോമില്ലായ്മ തന്നെ : ടീമിലേക്കുള്ള തിരിച്ചുവരവ് കഷ്ടം!

Shreyas Iyer
Shreyas Iyer
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (08:39 IST)
ഇംഗ്ലണ്ടിനെതിരെ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നടുവേദന അനുഭവപ്പെട്ട ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കടുത്ത നടുവേദന കാരണമാണ് താരത്തെ ഒഴിവാക്കുന്നതെന്ന് റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നെന്നും എന്നാൽ ടീമിൽ നിന്നും ഒഴിവാക്കാൻ തക്ക പരിക്ക് താരത്തിനില്ലെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കാര്യമായ പരിക്കില്ലാതിരുന്നിട്ടൂം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും താരം പുറത്തായിരുന്നു. പരിക്ക് കാരണമല്ല സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ശ്രേയസിന് അവസരം നഷ്ടമാക്കിയതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ശ്രേയസ് അയ്യരുടെ പരിക്കിനെ പറ്റി കാര്യമായ യാതൊന്നും തന്നെ പ്രതിപാദിച്ചിരുന്നില്ല. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരെ ബിസിസിഐ മെഡിക്കൽ സംഘത്തിൻ്റെ ഫിറ്റ്നസ് അനുസരിച്ചാകും കളിപ്പിക്കുക എന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ഇതോടെയാണ് ഫോമില്ലായ്മയുടെ പേരിലാണ് അയ്യരെ പുറത്താക്കിയതെന്ന് വ്യക്തമാകുന്നത്.


ഇന്ത്യയുടെ മധ്യനിര ബാറ്ററായ ശ്രേയസ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 35,13 എന്നിങ്ങനെയും വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 27,29 എന്നിങ്ങനെയുമായിരുന്നു റൺസ് നേടിയത്. സ്പിന്നർമാരെ നേരിടുന്നതിൽ കേമനെന്ന വിശേഷണമുണ്ടെങ്കിലും ഹോം ട്രാക്കിലും താരത്തിന് തിളങ്ങാനാകാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :