അനുബന്ധ വാര്‍ത്തകള്‍
- ഇനി അക്കാര്യം രോഹിത്തിനോട് ചോദിക്കില്ല, മതിയായെന്ന് ഗിൽ
- രോഹിത്തും ഗില്ലും നേരിടേണ്ടത് വലിയ വെല്ലുവിളി, മുന്നറിയിപ്പ് നൽകി ഇർഫാൻ പത്താൻ
- മികവിന്റെ അടുത്തെങ്കിലും എത്തിയാൽ ഇന്ത്യ അനായാസം തന്നെ ജയിക്കും, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ പ്രവചിച്ച് ടിം പെയ്ൻ
- ശ്രീലങ്കയിൽ കഴിവ് തെളിയിച്ചാൽ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കാം, സഞ്ജുവിന് മുന്നിൽ സുവർണാവസരം
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു,സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്സ് പട്ടേൽ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ജഡേജ തിരിച്ചെത്തി, മായങ്കും രാഹുലും അക്ഷർ പട്ടേലും ഇല്ല
ഈ മാസം 18ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ, കെഎൽ രാഹുൽ എന്നിവർക്ക് ടീമിൽ ഇടം നേടാൻ ആയില്ല. വാഷിങ്ടൺ സുന്ദർ,ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ എന്നിവരും പട്ടികയിൽ ഇടം പിടിച്ചില്ല. 18ന് ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് ഫൈനൽ മത്സരം.
രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും വിട്ടു നിന്ന രവീന്ദ്ര ജഡേജ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ജസ്‌പ്രീത് ബുമ്ര,ഇഷാന്ത് ശർമ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ്,എന്നിവരാണ് ടീമിലുള്ള പേസർമാർ.