അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം: മഹാരാഷ്ട്ര
- ആ രണ്ട് താരങ്ങളും ഉത്തരവാദിത്വം കാണിക്കണം, സൂപ്പർതാരങ്ങളെ വിമർശിച്ച് ലക്ഷ്മൺ
- ഇന്ത്യയ്ക്ക് തിരിച്ചടി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിലും ജഡേജ കളിയ്ക്കില്ല
- ടോസ് നേടാനായൽ അടുത്തകളിയിൽ കോലി 250 റൺസ് നേടും, പ്രവചനവുമായി ആശിഷ് നെഹ്റ
- ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കുതിപ്പ് തുടർന്ന് ജോ റൂട്ട്, കോലി താഴേക്ക്
ഞാൻ കളിച്ചതിൽ ഏറ്റവും മോശമായ പിച്ച് ചെന്നൈയിലേത്: ജോഫ്ര ആർച്ചർ
താൻ കളിച്ചതിൽ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേതെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. അഞ്ചാം ദിനത്തിൽ പിച്ച് ഓറഞ്ച് നിറത്തിലായിരുന്നുവെന്നും ആർച്ചർ പറഞ്ഞു.
അഞ്ചാം ദിനം ഞാൻ കണ്ടതിൽ ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേത്. പല കഷ്‌ണങ്ങളും അവസാനദിനം എത്തുമ്പോൾ പോയിരുന്നു. പരുപരുത്ത പ്രതലം. അഞ്ചാം ദിനം ഇന്ത്യയുടെ 9 വിക്കറ്റ് തേടിയിറങ്ങിയപ്പോൾ ജോലി തീർക്കാനാവുമെന്ന് പ്രതീക്ഷയുണ്ടായി. എന്നാലും ഇന്ത്യൻ മണ്ണിൽ മികച്ച റെക്കോർഡുള്ള ഇന്ത്യൻ താരങ്ങളെ മറികടക്കുമെന്ന് കരുതിയില്ല.
അതേസമയം രണ്ടാം ടെസ്റ്റിന് മുൻപ് മൂന്ന് ദിവസം ഇടവേള മാത്രമാണുള്ളത്. തുടരെ ടെസ്റ്റുകൾ ഞാൻ മുൻപും കളിച്ചിട്ടുണ്ട്. ഇവിടത്തെ ചൂട് അതിജീവിക്കാൻ കഴിയും. ഇതേ നിലവാരത്തിൽ തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ ആർച്ചർ പറഞ്ഞു.