1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rt-pcr test for covid must kerala passengers

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം: മഹാരാഷ്ട്ര

Rt-Pcr Test
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതില്‍ വിമാന യാത്രികള്‍ 72മണിക്കൂറിനുള്ളില്‍ ടെസ്റ്റ് എടുത്തിരിക്കണം. റെയില്‍വേ യാത്രക്കാര്‍ 96മണിക്കൂറിനുള്ളിലും ടെസ്റ്റ് നടത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലും ടെസ്റ്റ് നടത്താം.
 
കേരളത്തില്‍ ബുധനാഴ്ച 5980 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലതിരിച്ചുള്ള കണക്ക്.
അടുത്ത ലേഖനം
ടൈറ്റാനിയം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു