1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. World Test Championship Point Table India England

World Test Championship Point Table: 'ദേ കിടക്കുന്നു'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, ബംഗ്ലാദേശിനും താഴെ

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായി

India, England, Rohit Sharma, India vs England
World Test Championship Point Table: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് തിരിച്ചടി. അഞ്ചാം സ്ഥാനത്തേക്കാണ് ഇന്ത്യ നിലംപതിച്ചത്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. 
 
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതില്‍ രണ്ട് വീതം മത്സരങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ഒരു മത്സരം സമനിലയിലായി. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും എതിരെയാണ് ഇന്ത്യ ഓരോ തോല്‍വികള്‍ വഴങ്ങിയത്. 
 
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 28 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോല്‍വി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പണവും പ്രതാപവും കൊണ്ട് കാര്യമില്ല, ഇന്ത്യന്‍ ടീമിനെതിരെ പരിഹാസവുമായി മൈക്കല്‍ വോണ്‍