ബാറ്റിംഗിൽ തിളങ്ങിയില്ല, എന്നാൽ പന്തുകൊണ്ട് ഇന്ത്യൻ അടിവേര് പിഴുത് ജോ റൂട്ട്, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 436ന് പുറത്ത്

അഭിറാം മനോഹർ| Last Updated: ശനി, 27 ജനുവരി 2024 (11:10 IST)
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 190 റണ്‍സിന്റെ ലീഡ്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ 246 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ 436 റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ യശ്വസി ജയ്‌സ്വാള്‍,കെ എല്‍ രാഹുല്‍ രവീന്ദ്ര എന്നിവരാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. രവീന്ദ്ര ജഡേജ 87, കെ എല്‍ രാഹുല്‍ 86, യശ്വസി ജയ്‌സ്വാള്‍ 80ഉം റണ്‍സ് നേടി.

മൂന്നാം ദിനത്തില്‍ 425 റണ്‍സിന് 7 എന്ന നിലയില്‍ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്. അവശേഷിച്ച മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളില്‍ രണ്ടെണ്ണവും ഇംഗ്ലണ്ട് താരം ജോ റൂട്ടിനാണ്.റെഹാന്‍ അഹ്മദിനാണ് അവശേഷിച്ച ഒരു വിക്കറ്റ്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് 79 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്ട്‌ലി,റെഹാന്‍ അഹ്മദ് എന്നിവര്‍ക്ക് 2 വിക്കറ്റും ഒരു വിക്കറ്റ് ജാക്ക് ലീച്ചിനുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :