സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (19:51 IST)
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് നാളെ മുതല്‍ വില ഉയരും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ അധിഷ്ഠിത ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് നാളെ മുതല്‍ വിലകൂടും. ഈ ഓണ്‍ലെന്‍ ആപ്പുകള്‍ കേന്ദ്ര ധനകാര്യ വകുപ്പ് ജിഎസ്ടി യ്ക്ക് കീഴില്‍ വരുന്നത് കൊണ്ടാണ് വില വര്‍ധനവ് ഉണ്ടാകുന്നത്. നാളെ മുതല്‍ ആപ്പുകള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഓര്‍ഡറുകള്‍ക്ക് 5% അധിക ജിഎസ്ടി നല്‍കണം. അതുകൊണ്ടു തന്നെ സ്വാഭാവികമായും ആപ്പുകള്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള ചെലവും കൂടും.