1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. World Test Championship Final Predicted 11

World Test Championship Final : അങ്ങനെയൊരു തീരുമാനമെടുക്കുകയാണെങ്കില്‍ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ വരുന്നതാണ് നല്ലത്; ഫൈനലിനുള്ള തന്റെ ഇലവനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി

World Test Championship Final Predicted 11
World Test Championship Final: ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള തന്റെ ഇലവനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി. രണ്ട് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിക്കറ്റ് കീപ്പറായി കെ.എസ്.ഭരതും അതല്ല ഒരു സ്പിന്നറും നാല് പേസര്‍മാരുമായി കളിക്കാനാണ് തീരുമാനമെങ്കില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വരണമെന്നാണ് ശാസ്ത്രി പറയുന്നത്. 
 
ഓപ്പണറായി ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും വേണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള നമ്പറുകളില്‍. 
 
നാല് പേസര്‍മാരും ഒരു സ്പിന്നറുമാണെങ്കില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കണം. രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് തീരുമാനമെങ്കില്‍ കെ.എസ്.ഭരത് വിക്കറ്റ് കീപ്പറാകണം. ഒരു സ്പിന്നറെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് രവീന്ദ്ര ജഡേജയാകണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍. നാല് പേസര്‍മാരുണ്ടെങ്കില്‍ നാലാമനായി ഉമേഷ് യാദവും. 
 
ജൂണ്‍ ഏഴ് മുതല്‍ ഓവലിലാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് എതിരാളികള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗെയ്ക്വാദും ജയ്‌സ്വാളും രോഹിത്ത് പോകുന്നതു വരെ കാത്തിരിക്കണം; ഇഷാന്‍ കിഷന്റെ കരിയര്‍ തുലാസില്‍