കോലിയും ശാസ്ത്രിയും കൂടി റായുഡുവിനെ ചതിക്കുകയാണ് ചെയ്തത്, സ്വപ്നങ്ങൾ കൊടുത്ത് അവസാനം പറ്റിച്ചു: അനിൽ കുംബ്ലെ

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജൂണ്‍ 2023 (20:38 IST)
ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് ചെന്നൈയുടെ മധ്യനിര താരമായ അമ്പാട്ടി റായുഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയ്ക്ക് ശേഷം 6 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ താരമെന്ന നേട്ടത്തോടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍.

ഐപിഎല്ലില്‍ താരം വിരമിച്ചതിന് പിന്നാലെ 2019 ലോകകപ്പ് ടീമില്‍ നിന്നും അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയതിനെ പറ്റി
മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 2018 ഐപിഎല്‍ പതിപ്പില്‍ 602 റണ്‍സും ആ വര്‍ഷം 21 ഏകദിനങ്ങളില്‍ നിന്നും 639 റണ്‍സും അമ്പാട്ടി റായുഡു നേടിയിരുന്നു. എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡില്‍ നിന്നും അവസാന നിമിഷം താരം പുറത്താക്കുകയുമായിരുന്നു. ഇത് അന്നത്തെ കോച്ച് രവിശാസ്ത്രിയും നായകന്‍ വിരാട് കോലിയും നടത്തിയ അബദ്ധമാണെന്നാണ് അന്ന് കുംബ്ലെ വ്യക്തമാക്കിയത്.

2019ലെ ഏകദിന ലോകകപ്പില്‍ റായുഡു കളിക്കണമായിരുന്നു. അതെ അതില്‍ ഒരു സംശയവുമില്ല. അത്രയും കാലം നാലാം നമ്പര്‍ റോളിന് വേണ്ടി അവനെ ഒരുക്കിയിട്ട് അവസാന നിമിഷം അവനെ ചതിക്കുകയായിരുന്നു.അവന്റെ പേര് ഒഴിവാക്കിയത് മണ്ടത്തരമായി. ഫൈനല്‍ മത്സരത്തിനിടെ അനില്‍ കുംബ്ലെ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :