2021 ന് പകവീട്ടുമോ? ടി20 ലോകകപ്പ് ഷെഡ്യൂൾ പുറത്ത് ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജനുവരി 2022 (17:27 IST)
ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസി ടി20 ലോകകപ്പ് 2022ലെ ഇന്ത്യയുടെ മത്സര ഷെഡ്യൂള്‍ പുറത്ത്. ഒക്‌ടോബർ 23ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്.

ഓവലിൽ അന്ന് നടന്ന മത്സരത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. അവസാന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടാൻ പാകിസ്ഥാനായിരുന്നു. ആ തോൽവിയിൽ കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിൽ ഒരുങ്ങുന്നത്.

ഗ്രീപ്പ് ബിയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ,ബംഗ്ലാദേശ്,സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ഉണ്ടാവുക. ഗ്രൂപ്പ് എയിലെ റണ്ണറപ്പുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ശ്രീലങ്ക, നമീബിയ, രണ്ട് ക്വാളിഫയര്‍ ടീമുകളുമാണ് യോഗ്യതക്കായി പൊരുതുന്നത്.

ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരാണ് നിലവില്‍ ഒന്നാം ഗ്രൂപ്പിലുള്ളത്. യോഗ്യത മത്സരം കളിക്കുന്ന ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തക്കാരും ഒന്നാം ഗ്രൂപ്പിലുണ്ടാവും.ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ മത്സരം കളിക്കുന്ന ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമുണ്ടാവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :