ടെസ്റ്റ് നായകനായി രോഹിത് വരട്ടെ, കാരണങ്ങൾ ചൂണ്ടികാട്ടി പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജനുവരി 2022 (17:24 IST)
ഇന്ത്യൻ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ തന്നെ ടെസ്റ്റിലും ഇന്ത്യയെ നയിക്കണമെന്ന് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സൺ. രോഹിത്തിന്റേത് ഉജ്ജ്വലമായ ക്യാപ്‌റ്റൻസിയാണെന്നാണ് പീറ്റേഴ്‌സൺ പറയുന്നത്. ബയോ ബബിൾ സമ്മർദ്ദമാണ് കോലി സ്ഥാനമൊഴിയാൻ പ്രധാനകാരണമെന്നും കെപി നിരീക്ഷിക്കുന്നു.

ക്യാപ്റ്റനായി നിരവധി ഓപ്‌ണനുകളുണ്ട് എന്നത് ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണ്. ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഞാന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് പറയുക. അദേഹമൊരു മഹത്തായ ക്യാപ്‌റ്റനാണ്. മികച്ച തീരുമാനങ്ങളെടുക്കുന്ന രോഹിത്തിനെ ഞാൻ മുംബൈ ഇന്ത്യൻസിൽ കണ്ടിട്ടുണ്ട്. ഒരുപാട് കിരീടങ്ങള്‍ മുംബൈയില്‍ നേടി. യുവതാരങ്ങള്‍ക്കൊപ്പമോ സീനിയര്‍ താരങ്ങള്‍ക്കൊപ്പമോ രാഹുല്‍ ദ്രാവിഡ് പ്രവര്‍ത്തിക്കുക എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നുവെന്നും കെപി പറഞ്ഞു.

അതേസമയം നായകസ്ഥാനം രാജിവെയ്‌ക്കാനുള്ള കോലിയുടെ തീരുമാനം അമ്പരപ്പിക്കുന്നില്ലെന്നും പീറ്റേഴ്‌സൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :